കൊല്ലം പ്രവാസി അസ്സോസിയേഷന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

കൊല്ലം പ്രവാസി അസ്സോസിയേഷന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട 34 അംഗ സെൻട്രൽ കമ്മിറ്റിയിൽ നിന്നാണ് 7 അംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്. ജില്ലാ സമ്മേളനത്തിന് ശേഷം ചേർന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിൽ നിസാർ കൊല്ലത്തെ പ്രസിഡന്റ് ആയും ജഗത് കൃഷ്ണകുമാറിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞടുത്തു. രാജ് കൃഷ്ണൻ (ട്രഷറർ) കിഷോർ കുമാർ (വൈ.പ്രസിഡന്റ്) സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ (സെക്രട്ടറിമാർ) ബിനു കുണ്ടറ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ജിസിസി തലത്തിൽ കൊല്ലം അസോസിയേഷൻ രൂപീകരിക്കാനും കൊല്ലം ജില്ലാ കേന്ദ്രീകരിച്ചു ഇപ്പോൾ തുടങ്ങിയിരിക്കുന്ന പ്രവർത്തനങ്ങൾക്ക് പുതിയ രൂപ രേഖ തയ്യാറാക്കി പ്രവാസി പുനരധിവാസ പദ്ധതികൾക്ക് രൂപം നൽകാനും ശ്രമിക്കുമെന്ന് പ്രസിഡന്റ് നിസാർ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.