വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ബഹ്റൈൻ നവകേരള കലാ - സാഹിത്യ വിഭാഗം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. എഴുത്തുകാരനും പ്രഭാഷകനുമായ സജിമാർക്കോസ് മുഖ്യപ്രഭാഷണം നടത്തി. അന്തരിച്ച സിനിമാ സംവിധായകനും നടനുമായ പ്രതാപ് പോത്തന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് എൻ കെ ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. സുഹൈൽ,രഞ്ചൻ ജോസഫ് , കെ.അജയകുമാർ ടി.കെ.രജിത, പങ്കജ് നാഭൻ . രാമത്ത് ഹരിദാസ് ,എൻ.എസ് .എം. ഷെറീഫ്, പ്രവീൺ മേൽപത്തൂർ, എന്നിവർ ബഷീർ കൃതികളെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു.
എസ് .വി. ബഷീർ മോഡറേറ്ററായിരുന്നു. സി.എസ്. അനിരുദ്ധൻ സ്വാഗതവും, എം.സി പവിത്രൻ നന്ദിയും പറഞ്ഞു.