ലോക ബാഡ്മിന്റൺ ദിനത്തോടനുബന്ധിച്ച് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു


ലോക ബാഡ്മിന്റൺ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജത്തിൽ ഇന്റേണൽ ബികെഎസ് ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ടീം വിക്ടേർസ് വിജയികളായി. ബികെഎസ് പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ബഹ്റൈനി സ്വദേശികൾക്കായി രണ്ട് മാസം നീണ്ടുനിൽക്കുന്ന സൗജന്യ ബാഡ്മിന്റൺ കോച്ചിങ്ങ് ആരംഭിക്കുന്നതായും കൂടുതൽ വിവരങ്ങൾക്ക് 39308500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed