കോവിഡ് ബാധിച്ച് മൂന്ന് മരണം കൂടി രേഖപ്പെടുത്തി ബഹ്റൈൻ


ബഹ്റൈനിൽ ഇന്നലെ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടതോടെ ആകെ മരണ സംഖ്യ 1498 ആയി.  ഇന്നലെ 1703 പേർക്ക് കൂടിയാണ് പുതുതായി കോവിഡ്  സ്ഥിരീകരിച്ചത്. അതേസമയം ഇന്നലെ 1703 പേർക്കാണ് രോഗമുക്തി ലഭിച്ചത്. നലിവിൽ 12827 പേരാണ് കോവിഡ് ബാധിതർ. 40 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്. ആകെ ജനസംഖ്യയിൽ 12,38,600 പേരാണ് വാക്സിനേഷൻ സ്വീകരിച്ചത്. ഇതിൽ 9,93,531 പേരാണ് ബൂസ്റ്റർ ഡോസ് നേടിയിരിക്കുന്നത്. 

ഇന്നലെ 6379 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്. അതേസമയം ബൂസ്റ്റർ ഡോസിന് അർഹരായവർ അത് നേടണമെന്നും, ഇതിനായി ഏതൊരു ഹെൽത്ത് സെന്ററിലും നേരിട്ട് ചെല്ലാവുന്നതാണെന്നും ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed