സംസ്കൃതി ബഹ്റൈൻ ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
സംസ്കൃതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഗൾഫ് രാജ്യങ്ങളിലെയും, ഇന്ത്യയിലെയും പത്ത് മുതൽ പതിനാല് വരെ പ്രായമുള്ളവർക്കും, പതിനാല് മുതൽ പതിനെട്ട് വയസ് വരെ പ്രായമുള്ളവർക്കുമായാണ് മൂന്ന് ലെവലുകളിൽ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രസംഗ മത്സരം നടത്തുന്നത്. ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ നടക്കുന്ന മത്സരത്തിന്റെ പ്രിലിമെനറി റൗണ്ടുകൾ ഏപ്രിൽ 8,9, 10 തീയ്യതികളിൽ റീജിയണൽ അടിസ്ഥാനത്തിൽ നടക്കും. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ സെമിഫൈനൽ മത്സരം ഏപ്രിൽ 22,23,24 തീയ്യതികളിലാണ് നടക്കുന്നത്. ഇവിടെ നിന്നുള്ള വിജയികൾ മെയ് 1 ന് നടക്കുന്ന ഫിനാലെയിൽ പങ്കെടുക്കുമെന്നും പറഞ്ഞ സംസ്കൃതി ഭാരവാഹികൾ വിജയികൾക്ക് ട്രോഫിയും സെർട്ടിഫിക്കേറ്റും നൽകുമെന്നും പേര് നൽകേണ്ട അവസാന തീയ്യതി മാർച്ച് 31 ആണെന്നും കൂട്ടിചേർത്തു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി റിഥിൻ രാജ്, മത്സരത്തിന്റെ ഈവന്റ് കൺവീനർ സോയ് പോൾ, സംസ്കൃതി ട്രഷറർ സുധീർ തെക്കേടത്ത് തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 39962037 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.