സെമിനാർ സംഘടിപ്പിച്ചു
ബഹ്റൈനിലെ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ എങ്ങിനെ വളർത്താം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ഡോ ജോൺ പനക്കൽ നയിച്ച ക്ലാസിൽ നാൽപതോളം പേരാണ് പങ്കെടുത്തത്. പ്രശസ്ത മനശാസ്ത്ര വിദഗ്ധൻ എറിക്ക് എറിക്സന്റെ സാമൂഹിക മനശാസ്ത്ര സിദ്ധാന്തത്തെ അധികരിച്ചാണ് സെമിനാർ നടന്നത്. സെമിനാറിന്റെ അവസാന ഭാഗം മാർച്ച് 31ന് വൈകീട്ട് 7 മണി മുതൽ മാഹൂസിലെ പിജിസി സെന്ററിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 35680258 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.