ആന്ധ്രാപ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം
ആന്ധ്രാപ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം. 45 പേർക്ക് പരിക്കേറ്റു. തിരുപ്പതിക്ക് സമീപം ചിറ്റൂരിലാണ് അപകടം നടന്നത്. മരിച്ചവരിൽ തീർത്ഥാടകരും ഉൾപ്പെടുന്നു. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.