ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു


ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഇന്ത്യക്കാരുടെ പ്രശ്നപരിഹാര വേദിയായ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. കോവിഡ് രോഗവ്യാപനത്തെ ബഹ്റൈൻ നേരിട്ടത് മികച്ച രീതിയിലായിരുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. നിലവിൽ ഓൺലൈനിൽ നടക്കുന്ന ഓപ്പൺഹൗസ് അടുത്തുതന്നെ ഓഫ് ലൈൻ ആയി നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്ക് വെച്ചു. നാട്ടിൽ പോകാൻ സാധിക്കാതെ വിഷമിച്ചിരുന്ന എരഞ്ഞോളി സ്വദേശി ഹരികൃഷ്ണൻ, പെഡ്ഢ സായണ്ണ രാച്ചിട്ടി, മൂന്ന് വനിതകൾ എന്നിവരെ സഹായിക്കാനും അവരെ നാട്ടിലെത്തിക്കാൻ സാധിച്ചതായും അറിയിച്ച സ്ഥാനപതി, ഇത്തരം പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സംഘടനകൾ നൽകി വരുന്ന സഹായങ്ങളെ കുറിച്ചും എടുത്തു പറഞ്ഞു. ഓപ്പൺ ഹൗസിന് മുമ്പാകെ എത്തിയ ചില പരാതികളിൽ ഉടനെ തന്നെ പരിഹരിക്കാനും സാധിച്ചു.

You might also like

Most Viewed