കോട്ടയം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി

കോട്ടയം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. അയ്മനം മരിയാതുരുത്ത് കിഴക്കേ പുത്തൻപറമ്പിൽ ശ്രീജിത്ത് സദാശിവനാണ് (42) മരിച്ചത്. ഗുദൈബിയയിലെ താമസസ്ഥലത്തുവെച്ച് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. നിഷയാണ് ഭാര്യ. മേഘൽ മകനാണ്.