ബഹ്റൈനിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു

ബഹ്റൈനിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി വരികയാണ്. ഇന്നലെ 1483 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 15968 ആയി. പുതിയ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ആകെ കോവിഡ് മരണങ്ങൾ 1462 ആണ്. നിലവിൽ 33 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 9 പേരുടെ നില ഗുരുതരമാണ്. ഇന്നലെ 2197 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,16,318 ആയിട്ടുണ്ട്. 9,68,406 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്.