ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചാഹർ വിവാഹിതനായി

ഇന്ത്യയുടെ ലെഗ് സ്പിന്നർ രാഹുൽ ചാഹർ വിവാഹിതനായി. സുഹൃത്തും പ്രണയിനിയുമായ ഇഷാനിയെയാണ് ചാഹർ വിവാഹം കഴിച്ചത്. ഗോ വയിലായിരുന്നു ചടങ്ങ്. 2019ൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിവാഹം നീണ്ടു പോകുകയായിരുന്നു. വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫാഷൻ ഡിസൈനറാണ് ഇഷാനി.
ഇന്ത്യൻ താരം ദീപക് ചാഹറിന്‍റെ ബന്ധുവാണ് രാഹുൽ. 2020 ട്വന്‍റി−20 ലോകകപ്പിലാണ് അവസാനമായി ദേശീയ ടീമിൽ കളിച്ചത്. ഇത്തവണ ഐപിഎല്ലിൽ 5.25 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് രാഹുലിനെ സ്വന്തമാക്കി.