ഫോർ എവർ ഗ്രീൻ ക്യാമ്പെയിൻ : വൃക്ഷതൈകൾ നട്ട് ലോറൽസ് ഇൻസ്റ്റിറ്റ്യൂട്ട്

ബഹ്റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ലോറൽസ് ഇൻസ്റ്റിറ്റ്യൂട്ട് നാഷ്ണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്പ്മെന്റും സതേൺ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഫോർ എവർ ഗ്രീൻ ക്യാപെയിനിംഗിന്റെ ഭാഗമായി വൃക്ഷതൈകൾ നട്ടു. ക്യാമ്പെയിനിംഗിന്റെ ഭാഗമാകാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും കുറച്ചുവർഷങ്ങൾക്കുള്ളിൽ ബഹ്റൈൻ ഹരിതസുന്ദരമാകുമെന്നും ലോറൽസ് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒയും ഡയറക്ടറുമായ അഡ്വ. അബ്ദുൾ ജലീൽ അബ്ദുള്ള അഭിപ്രായപ്പെട്ടു. ഷെയ്ഖ സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഒക്ടോബർ 20 നാണ് "ഫോർഎവർ ഗ്രീൻ" ക്യാമ്പയിൻ ആരംഭിച്ചത്.50,000 മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ച് ബഹ്‌റൈനെ ഹരിതാഭമാക്കാനുള്ള കാമ്പയിൻ പൊതു-സ്വകാര്യ മേഖലകളുമായി ഏകോപിപ്പിച്ചാണ് നടപ്പിലാക്കുന്നത്.