കോഴ്സ് പൂർത്തിയാക്കിയില്ല : പഠന ചെലവ് തിരികെ നൽകാൻ ഉത്തരവിട്ട് കോടതി


വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്പോൺസർഷിപ്പിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന്  ബഹ്റൈൻ സ്വദേശികളായ പിതാവിനോടും മകളോടും ബഹ്റൈൻ ഹൈ അഡ്മിനിസ്ട്രേറ്റീവ് കോടതി പഠനച്ചെലവിന് നൽകിയ ഇരുപതിനായിരം ദിനാർ തിരികെ നൽകാൻ ഉത്തരവിട്ടു. ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്തുവരികയായിരുന്ന യുവതിയ്ക്ക് കരാർ പ്രകാരം യൂറോപ്പിൽ നിന്നും ബിരുദാനന്ത ബിരുദം കരസ്ഥമാക്കാൻ മന്ത്രാലയം സഹായം നൽകുകയായിരുന്നു. എന്നാൽ കോഴ്സ് പൂർത്തിയാക്കുന്നതിൽ യുവതി പരാജയപ്പെടുകയും ജോലി രാജിവെയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പഠനത്തിന് വേണ്ടി ചെലവാക്കിയ പണം തിരിച്ചടയ്ക്കാൻ കോടതി ഉത്തരവിട്ടത്. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് ജോലി രാജിവെച്ചതും പഠനം മുടങ്ങിയതെന്നും യുവതിയുടെ പിതാവ് മൊഴി നൽകിയെങ്കിലും വിചാരണയിൽ യുവതിയക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് മനസ്സിലാക്കിയ കോടതി ഇരുവർക്കുമെതിരെ നടപടിയെടുക്കുകയായിരുന്നു.

You might also like

  • Straight Forward

Most Viewed