ഡിജിറ്റൽ വുമൺ ക്യാപെയിൻ : പണം അയക്കുന്ന വനിതകൾക്ക് സമ്മാനമൊരുക്കി ലുലു എക്സ് ചേഞ്ച്

ബഹ്റൈനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ചിന്റെ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് പണമയക്കുന്ന വനിത ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഒരുക്കി ലുലു എക്സ്ചേഞ്ച്. വനിതാദിനത്തോട് അനുബന്ധിച്ച് ഈ മാസം ആരംഭിച്ച ഡിജിറ്റൽ വുമൺ ക്യാപെയിനിംഗിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ വനിത ഉപഭോക്താക്കൾക്കും സമ്മാനങ്ങൾ നൽകും. ഒരു ഉപഭേക്താവിന് ഒരു സമ്മാനമായിരിക്കും ലഭിക്കുക. വിജയികളെ പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളിൽ സമ്മാനങ്ങൾ വന്ന് വാങ്ങേണ്ടതാണെന്നും അധികൃതർ അറിയിച്ചു. പണമിടപാടുകളിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കുകയും ഡിജിറ്റൽ ഇടപാടുകൾ പ്രാത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും ബഹ്റൈൻ ലുലു എക്സ്ചേഞ്ച് ജനറൽ മേനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.