ബി.കെ.എസ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

ബഹ്‌റൈൻ കേരളീയ സമാജത്തിൽ 2022 -2024 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന എഴുപത്തി മൂന്നാമത് വാർഷിക പൊതു യോഗത്തിൽ റിട്ടേണിംഗ് ഓഫീസർ ലോഹിദാസ് പാലിശ്ശേരിയാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. പ്രസിഡണ്ടായി പി.വി. രാധാകൃഷ്ണപിള്ളയും ദേവദാസ് കെയെ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുത്തു. വർഗീസ് കാരയക്കലാണ് ജനറൽ സെക്രട്ടറി.അസിസ്റ്റന്റ് സെക്രട്ടറിയായി വർഗീസ് ജോർജും, ട്രഷററായി ആഷ്ലി കുര്യനും എന്റർടൈൻമെൻറ് സെക്രട്ടറിയായി ശ്രീജിത്ത് ഫിറോക്കിനെയും തിരഞ്ഞെടുത്തു. വിനൂപ് കുമാർ വിയാണ് -ലൈബ്രേറിയൻ, മെമ്പർഷിപ്പ് സെക്രട്ടറിയായി വിനൂപ് കുമാർ വിയെയും മെമ്പർഷിപ്പ് സെക്രട്ടറിയായി ദിലീഷ് കുമാറിനയും തിരഞ്ഞെടുത്തു. ഇൻഡോർ ഗെയിംസ് സെക്രട്ടറി സ്ഥാനത്ത് പോൾസൺ കെ. ലോനപ്പനും, സാഹിത്യ വിഭാഗം സെക്രട്ടറിയായി ഫിറോസ് തിരുവത്രയെയും ,ഇന്റേണൽ ഓഡിറ്ററായി മഹേഷ് ഗോപാലകൃഷ്ണ പിള്ളയെയും തിരഞ്ഞെടുത്തു.പുതിയ ഭരണസമിതിയുടെ ഔദ്യോഗികമായ സ്ഥാനാരോഹണ ചടങ്ങ് വരുന്ന മാർച്ച് 31 ന് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ ലക്ഷ്മി ജയൻ ഉൾപ്പെടെയുള്ള പ്രശ്‌സ്ത സംഗീത പ്രതിഭകൾ അണിനിരക്കുന്ന ഗാനമേളയും, മറ്റു കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സമാജം ഭരണ സമിതി അറിയിച്ചു.