യുക്രെയ്നിൽ റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു

യുക്രെയ്നിൽ റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം നടത്തുന്നതിനു വേണ്ടിയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുദ്ധത്തിന്‍റെ പത്താം നാൾ ആണ് പ്രഖ്യാപനം വരുന്നത്.
യുക്രെയ്നിലെ പ്രാദേശിക സമയം 10 മുതലാണ് വെടനിർത്തൽ പ്രാബല്യത്തിൽ വരികയെന്നാണ് സൂചന. എന്നാൽ എത്രസമയത്തേക്കാണ് വെടിനിർത്തലെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യക്കാർ ഉൾപ്പടെ നിരവധി വിദേശികൾ യുക്രെയ്നിൽ കുടുങ്ങി കിടപ്പുണ്ട്. ഇവരെ ഉടൻതന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഉടൻ തന്നെ മാറ്റും.