ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് ഒരു മരണം രേഖപ്പെടുത്തി


ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് ഒരു മരണം രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം1455 ആയി. അതേ സമയം കഴിഞ്ഞ ദിവസം 2,752 പേർക്കാണ് പുതുതായി  കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ  ആകെ രോഗികളുടെ എണ്ണം 26,849 ആയി.  നിലവിൽ 41 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്. ഇന്നലെ 1,550 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,89,331 ആയിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed