ബഹ്റൈനിൽ കോവിഡ് ബാധിതരായാൽ 7 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി

ബഹ്റൈനിൽ കോവിഡ് ബാധിതരായാൽ നിർബന്ധമായും ഏഴ് ദിവസത്തെ ക്വാറന്റൈനിൽ ഇരിക്കണമെന്നും ക്വാറന്റൈൻ സ്വീകരിക്കാത്തവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്വാറന്റൈനിൽ ഹെൽത്ത് അലർട്ട് ആപ്പ് ഡൗൺലോഡ് ചെയ്ത് ലൊക്കേഷൻ ആക്ടിവേറ്റ് ചെയ്യണമെന്നും ആരോഗ്യമന്ത്രി ഫെയ്ഖ അൽ സലേഹ് അറിയിച്ചു.