പ്രവാസികൾക്ക് ആശ്വാസം ; യുഎഇയിൽ കുറഞ്ഞ വരുമാനമുള്ള പ്രവാസി രോഗികള്‍ക്ക് മരുന്ന് ലഭ്യമാകും

കുറഞ്ഞ വരുമാനമുള്ള പ്രവാസി രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ യുഎഇ ധാരണപത്രം ഒപ്പിട്ടു. ജാന്‍സന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി, ആഗോള ആരോഗ്യപരിചരണ കണ്‍സൾട്ടിംഗ് സ്ഥാപനമായ അക്‌സിയോസ് എന്നിവയുമായാണ് മന്ത്രാലയം ധാരണപത്രത്തില്‍ ഒപ്പിട്ടത്. ദുബായ് എക്‌സ്‌പോ 2020ലെ യുഎസ് പവലിയനില്‍ വെച്ചാണ് ധാരണപത്രം ഒപ്പിട്ടത്. രാജ്യത്ത് എല്ലാ തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാണെങ്കിലും പല രോഗങ്ങള്‍ക്കുമുള്ള ചികിത്സ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടാത്തത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്.കുറഞ്ഞ വിലക്ക് മരുന്ന് ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് 'ഹാന്‍ഡ് ഇന്‍ ഹാന്‍ഡ്'എന്ന പദ്ധതി ആരോഗ്യമന്ത്രാലയം വ്യാപിപ്പിക്കുന്നത്.രാജ്യത്തെ കുറഞ്ഞ വരുമാനമുള്ള പ്രവാസി തൊഴിലാളികള്‍ക്ക് കൈത്താങ്ങാവുകയാണ് യുഎഇ. നാലു വര്‍ഷം മുൻപ് തുടങ്ങിയ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാനാണ് പുതിയ ധാരണാപത്രം ഒപ്പിട്ടത്. ഇന്‍ഷുറന്‍സ് കമ്പനികൾ തങ്ങളുടെ സ്‌കീമില്‍ ഉള്‍പ്പെടുത്താത്ത അസുഖങ്ങള്‍ക്ക് ചെറിയ ശബളത്തിൽ ജോലിചെയ്യുന്നവര്‍ക്ക് കുറഞ്ഞ വിലയ്‌ക്ക് മരുന്ന് ഉറപ്പുവരുത്തുകയാണ് ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് പദ്ധതിയുടെ ലക്ഷ്യം.രാജ്യത്തെ കുറഞ്ഞ വരുമാനമുള്ള പ്രവാസി രോഗികള്‍ക്ക് മികച്ച മരുന്ന് ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്.