ബഹ്റൈനിലെ സിത്രയിലെ അനധികൃത കാർ ഷെഡുകൾ പൊളിച്ചു നീക്കി


ബഹ്റൈനിലെ സിത്രയിലെ അനധികൃത കാർ ഷെഡുകൾ ക്യാപിറ്റൽ മുനിസിപ്പൽ അധികൃതർ പൊളിച്ചു നീക്കി. 80 ഷെഡുകളിൽ അഞ്ചെണ്ണമാണ് പൊളിച്ചു നീക്കിയത്. ബാക്കിയുള്ള ഷെഡുകളും ഉടനെ പൊളിക്കുമെന്നും അധികൃതർ അറിയിച്ചു. നിയമ ലംഘനങ്ങൾ ഒഴിവാക്കുന്നതിന് ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഷെഡുകൾ പൊളിച്ചു നീക്കാനുള്ള ചെലവ് ഉടമകളിൽ നിന്ന് ഈടാക്കും. വിവിധ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.