ബഹ്റൈനിലെ മനുഷ്യകടത്ത് സംഘത്തിലെ പതിനെട്ടു പേർ പോലീസ് പിടിയിലായി


ബഹ്റൈനിലെ ഗാർഹിക തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന മനുഷ്യകടത്ത് സംഘത്തിലെ പതിനെട്ടു പേർ പോലീസ് പിടിയിലായി. മനുഷ്യ കടത്തുമായി ബന്ധപ്പെട്ട കേസുകളുടെ ചുമതലയുള്ള പ്രത്യേക വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പതിനേഴ് ആഫ്രിക്കൻ സ്വദേശിനികളും 44 വയസ്സുള്ള ഒരു ഏഷ്യൻ വംശജനുമാണ് അറസ്റ്റിലായത്. ഗാർഹിക തൊഴിലാളികളെ നിയമവിരുദ്ധമായി കടത്താനുള്ള ശ്രമം, താമസ വിസ ലംഘനം തുടങ്ങിയ കേസുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

You might also like

Most Viewed