തലശ്ശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു

തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. കൊരന്പയിൽ താഴെ കുനിയിൽ ഹരിദാസൻ (54) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ്. ആണെന്ന് സിപിഎം ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹർത്താൽ പ്രഖ്യാപിച്ചു.