ഫ്രണ്ട്സ് സൗഹൃദ സംഗമം ശ്രദ്ധേയമായി

മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സൗഹൃദ സംഗമം ശ്രദ്ധേയമായി. ബഹ്റിനിലെ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ, കലാ, മാധ്യമ രംഗത്തെ നിരവധി പേർ സംബന്ധിച്ച പരിപാടിയിൽ വർത്തമാനകാല ഇന്ത്യയിലെ സംഭവ വികാസങ്ങൾ ചർച്ചയ്ക്ക് വിധേയമായി.
സമൂഹത്തിൽ വിദ്വേഷവും തെറ്റിദ്ധാരണകളും ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാതിരിക്കാൻ നമുക്കാവില്ല. എല്ലാ മതങ്ങളും പരസ്പരം സ്നേഹിക്കാനും സഹകരിക്കുവാനുമാണ് പഠിപ്പിക്കുന്നത്. മതങ്ങളും ഇതിഹാസങ്ങളുമൊക്കെ അന്യന്റെ വേദനകൾ പങ്കു വെയ്ക്കാനുള്ളതായിരിക്കണമെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പ്രശസ്ത മേക്കപ്പ്‌മാൻ പട്ടണം റഷീദ് മുഖ്യ അതിഥിയായിരുന്നു. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡണ്ട് സഈദ് റമദാൻ നദ്−വി ഓണം ഈദ് സന്ദേശം നൽകി. ബഹ്‌റിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വി.കെ പവിത്രൻ, ഇന്ത്യൻ സ്കൂൾ സെക്രട്ടറി ഷെമിലി പി. ജോൺ, വൈസ് ചെയർമാൻ ഇഖ്‌ബാൽ, കെ.എം.സി.സി സെക്രട്ടറി, പി.വി സിദ്ദീഖ്, സെന്റ് പോൾ മാർത്തോമ്മ ചർച്ച് വികാരി ഡോ. ടി.ടി സഖറിയ, ഷരീഫ്, എസ്.എൻ.സി.എസ് ചെയർമാൻ ഷാജി കാർത്തികേയൻ, സുബൈർ കണ്ണൂർ, പി.ടി നാരായണൻ, ഐ.വൈ.സിസി. പ്രസിഡണ്ട് വിൻസു കൂത്തപ്പള്ളി, അൽ അൻസാർ പ്രതിനിധി റഷീദ് മാഹി, സാമൂഹിക പ്രവർത്തകരായ കെ.ടി സലിം, ചെന്പൽ ജലാൽ റഫീഖ് അബ്ദുള്ള, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം വി.കെ സൈദാലി, എഫ്.എം. ഫൈസൽ, സിംസ് പ്രസിഡണ്ട് ഫ്രാൻസിസ് കൈതാരത്ത്, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, സൽമാനുൽ ഫാരിസ് തുടങ്ങിയവർ സംസാരിച്ചു.