ബി.കെ.എസ് മലയാളം ടോസ്റ്റ് മാേസ്റ്റഴ്സ്

മനാമ: ബി.കെ.എസ് മലയാളം ടോസ്റ്റ് മാേസ്റ്റഴ്സിന്റെ ഈ വർഷത്തെ ഭരണസമിതിയുടെ സ്ഥാനാരോഹണം സമാജത്തിൽ വെച്ചു ഏരിയ ഗവർണർ അഡ്വ. അബ്ദുൽ ജലീനിന്റെ നേതൃത്വത്തിൽ വെച്ചു നടത്തി.
ചടങ്ങിൽ സമാജം പ്രസിഡണ്ട് വർഗ്ഗീസ് കാരയ്ക്കൽ, ജനറൽ സെക്രട്ടറി വി.കെ പവിത്രൻ സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ കുമാർ അബ്ദുൽ റഹ്മാൻ, ഇ.കെ പ്രദീപൻ എന്നിവർ അടങ്ങിയ ഭരണസമിതി അംഗങ്ങളും, മുൻപ്രസിഡണ്ട് ജയ കൃഷ്ണ കാരണവരും ആശംസകൾ നേർന്നു. ഫിറോസ് തിരുവത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വിജയൻ കാവിൽ, സുനിൽ കുമാർ, അജിത് കുമാർ,ഷീജ നടരാജ്, പ്രസാദ ചന്ദ്രൻ, ജയശ്രീ സോമനാഥ് (സെക്രട്ടറി) അനൂ ബി കുറുപ് (പ്രസിഡണ്ട്) എന്നിവരാണ് പുതിയ ഭരണ സമിതി അംഗങ്ങൾ.