Bye Bye Take it esay യുമായി സാബുമോൻ

പ്രമുഖ സിനിമാതാരം മോഹൻലാലിനെതിരെ മോശം കമന്റിട്ടതിന് ലാൽ ആരാധകരുടെ അപ്രീതിയ്ക്ക് പാത്രമായ നടനും അവതാരകനുമായ സാബുമോന്‍ അബ്ദുസമദ് കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു. Bye Bye Take it esay. എല്ലാവരും ഇത്രയും കാലം തന്ന സഹകരണത്തിനും സ്‌നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് സാബുമോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
തെരുവ് നായ വിഷയത്തിലാണ് സാബുമോന്‍ മോഹന്‍ലാലിനെ ആക്ഷേപിച്ച് ഫെയ്‌സ്ബുക്ക് കമന്റിട്ടത്. തെരുവ് നായ്ക്കളെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് സാബുവിട്ട പോസ്റ്റിനുളള കമന്റിന് മറുപടിയായാണ് മോഹന്‍ലാല്‍ ആരാധകരെ വേദനിപ്പിച്ച പരമാര്‍ശം. അപ്പോഴത്തെ മാനസികാവസ്ഥയില്‍ അങ്ങനെ പറഞ്ഞു പോയതാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ കമന്റ് ലാലേട്ടനെ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും സാബു പറഞ്ഞു. തെരുവ് നായ വിഷയത്തില്‍ താനിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ കമന്റ് കോളത്തില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത യുവാവിനോടുള്ള പ്രതികരണമായിരുന്നു തന്റെ കമന്റെന്നും മോഹന്‍ലാലിനെതിരെ പരമാര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സാബു പ്രതികരിച്ചിരുന്നു.