ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി തീർത്ഥാടന പതാക ഉയർത്തി


മനാമ

എൺപത്തിയൊമ്പതാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ബഹ്റിൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി ആസ്ഥാനത്ത് തീർത്ഥാടന പതാക ഉയർത്തി. പ്രവാസി അവാർഡ് ജേതാവും ശിവഗിരി തീർത്ഥാടന വർക്കിംഗ് കമ്മിറ്റി ചെയർമാനുമായ കെ ജി ബാബുരാജ്  തീർത്ഥാടന പതാക ഉയർത്തി.  ഡിസംബർ 15ന് തുടങ്ങി ജനുവരി 5 വരെ നടക്കുന്ന തീർത്ഥാടന പരിപാടിയിലെ പ്രധാന ചടങ്ങുകൾ ഡിസംബർ 30, 31, ജനുവരി 1 എന്നീ ദിവസങ്ങളിലാണ് നടക്കുക. ഈ ദിവസങ്ങളിൽ തീർത്ഥാടന കമ്മിറ്റി വൈസ് ചെയർമാനും, ഗുരുദേവ സോഷ്യൽ സൊസെറ്റി ചെയർമാനുമായ ചന്ദ്ര ബോസ് തീർത്ഥാടന പതാക ശിവഗിരിയിലേക്ക് കൊണ്ടു പോകും. ഇത് ഏഴാം തവണയാണ് ബഹ്റിനിൽ നിന്നും തീർത്ഥാടന പതാക കൊണ്ടു പോകുന്നത്.

You might also like

  • Straight Forward

Most Viewed