ഐസിആർഎഫ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മനാമ

ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് നടത്തിവരുന്ന മെഗാമെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഇന്നലെ അസ്കറിലെ കിംസ് ഹെൽത്ത്  മെഡിക്കൽ സെന്ററിൽ  എട്ടാമത്തെ  ക്യാമ്പ് സംഘടിപ്പിച്ചു. 

article-image

നൂറ്റി എഴുപതോളം  തൊഴിലാളികളുടെ രക്ത സാംപിളുകൾ എടുത്ത് പരിശോധിച്ചതിനെ തുടർന്ന്  മെഡിക്കൽ പരിശോധനകളും, ഡോക്ടർമാരുടെ  കൺസൾറ്റഷനും നൽകി.  മെഗാമെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഇതുവരെയായി 1100 ഓളം തൊഴിലാളികളാണ് ആരോഗ്യപരിശോധനകളിൽ പങ്കെടുത്തത്. പരിപാടിയോടനുബന്ധിച്ച് താമസസ്ഥലത്ത് ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളികൾക്ക് ഐസിആർഎഫ് വോളന്റിയർമാർ   വിശദീകരിച്ചു. 

article-image

ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ  ശുക്ല മുഖ്യാതിഥിയായിരുന്നു. ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ,  ജോയിന്റ് സെക്രട്ടറി  അനീഷ് ശ്രീധരൻ, മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, മെഗാ മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ മുരളീകൃഷ്ണൻ, ഡിസംബർ  മാസത്തെ കോർഡിനേറ്റർ  സുധീർ തിരുനിലത്ത് , ഐസിആർഎഫ് വളണ്ടിയർമാർ,  കിംസ് ഹെൽത്ത് പ്രതിനിധി ഡോ മുഹമ്മദ് സുബൈർ , ഡോ തൈമൂർ ആസിഫ് , അനസ് ബഷീർ , മുഹമ്മദ് സഹൽ, അജ്മൽ നജീം എന്നിവർ പങ്കെടുത്തു. 

article-image

ക്യാമ്പിൽ പങ്കെടുത്ത തൊഴിലാളികൾക്ക് ഭക്ഷണ പൊതികളും  ബഹുഭാഷാ കോവിഡ്-19 ബോധവൽക്കരണ ഫ്ലൈയറുകളും ഗിഫ്റ്റ് ഹാമ്പറുകളും വിതരണം ചെയ്തു. 

article-image

kk

You might also like

  • Lulu Exchange
  • Straight Forward

Most Viewed