ബഹ്റൈനിൽ നിന്നും ചിത്രീകരിച്ച തമിഴ് ചിത്രം റിലീസിന് ഒരുങ്ങുന്നു


മനാമ
മിഡിലീസ്റ്റ് ഫിലിംസ് പുറത്തിറക്കുന്ന തമിഴ് ഹസ്ര്വ ചിത്രം 'തേടും പോതെ തൊലൈന്തേൻ' ഡിസംബർ ഒമ്പതിന് റിലീസ് ചെയ്യും. സിനികോയുമായി സഹകരിച്ചാണ് ബഹ്റൈനിലെ തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. 30 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പൂർണമായും ബഹ്റൈനിലാണ് ചിത്രീകരിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചടങ്ങിൽ, തിരകഥാകൃത്തും സംവിധായകനുമായ രാജശേഖർ സീതാനന്ദം, നിർമാതാവ് ശ്രീനിവാസൻ അറുമുഖം, സിനികോ ചീഫ് ഓപറേറ്റിങ് ഓഫിസർ സുനിൽ ബാലൻ എന്നിവർ പങ്കെടുത്തു.

You might also like

  • Straight Forward

Most Viewed