അസുഖബാധിതനായ മലപ്പുറം സ്വദേശിയെ നാട്ടിലെത്തിച്ച് ബഹ്റൈൻ കെഎംസിസി
മനാമ; ബഹ്റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന ഫലമായി എഴുന്നേൽക്കാനാവാതെ ഒരു ഭാഗം തളർന്നു അസുഖബാധിതനായി നാട്ടിൽ പോകാൻ കഴിയാതിരുന്ന മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്ത് സ്വദേശി പൂവാട്ടുപറമ്പത്ത് സദാനന്ദനെ നാട്ടിലയക്കാൻ സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഭാര്യയും രണ്ട് മക്കളും പ്രായമായ മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സദാനന്ദൻ. മനാമയിലെ ഒരു മിനി മാർക്കറ്റിൽ ജോലി ചെയ്യവേ കോവിഡ് രോഗബാധിതനാവുകയും ബി ഡി എഫ് ഹോസ്പിറ്റലിൽ പ്രവേശിക്കപെടുക്കയും ചെയ്ത ഇദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിന്റെ ഫലമായി സ്ട്രോക്ക് വന്നു ഒരു ഭാഗം തളർന്നു പോയതിന് ശേഷം സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ബന്ധുക്കളുടെ അഭ്യർത്ഥന പ്രകാരമാണ് മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികളായ റിയാസ് ഒമാനൂർ, അലി അക്ബർ, ഉമ്മർ കൂട്ടിലങ്ങാടി തുടങ്ങിയവർ ഈകാര്യത്തിൽ ഇടപെട്ടത്. ഇദ്ദേഹവുമായി ബന്ധപ്പെട്ടത്. ജോലി ചെയ്ത കമ്പനിയുമായി ബന്ധപ്പോൾ ഇവരിൽ നിന്നും ടിക്കറ്റും മറ്റു സഹകരണങ്ങളും ലഭിക്കുമെന്ന ഉറപ്പും ലഭിചതോടെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ വിളിക്കുകയും എം എൽ എ മാരായ നജീബ് കാന്തപുരം, സൈനുൽ ആബ്ദീൻ തങ്ങൾ, എന്നിവരുമായും ഹോസ്പിറ്റൽ മാനേജ്മെന്റ്മായും ബന്ധപ്പെട്ട് തുടർ ചികിത്സക്കുള്ള ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. പിന്നീട് കോഴിക്കോട് എയർപോർട്ടിൽ നിന്ന് നാട്ടിലുള്ള ജില്ലാ ഭാരവാഹികളായ റിയാസ് വെള്ളച്ചാൽ, ഷാഫി കോട്ടക്കൽ എന്നിവരുടെ നേതൃത്വത്തിൽ സദാനന്ദനെ മൗലാന ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. ഈ കാരുണ്യ പ്രവർത്തനവുമായി സഹകരിച്ച എല്ലാവരോടും ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഗഫൂർ അഞ്ചുവടിയും ആക്ടിങ് ജനറൽ സെക്രട്ടറി വി കെ റിയാസും നന്ദി പറഞ്ഞു.

