സദാചാര ഗുണ്ടകളുടെ ആക്രമണം: മലപ്പുറത്ത് അധ്യാപകൻ ജീവനൊടുക്കി


മലപ്പുറം: സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ. മലപ്പുറം വലിയോറയിലെ സുരേഷ് ചാലിയത്തിനെ(44)യാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രശസ്ത ചിത്രകാരനും സ്കൂൾ അധ്യാപകനും സിനിമാ സാംസ്കാരികമേഖലകളിൽ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഒരു സ്ത്രീയോട് വാട്സ്ആപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ച് ഒരുസംഘമാളുകൾ സുരേഷിനെ വീട്ടിലെത്തി ആക്രമിച്ചിരുന്നു. സുരേഷിന്‍റെ സുഹൃത്തായിരുന്നു ഈ സ്ത്രീ. സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നിൽ വച്ച് സുരേഷിനെ മർദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിന്‍റെ വിഷമത്തിലാണ് തൂങ്ങിമരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്യാനൊരുങ്ങുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed