മുഹറം ഒന്ന്; ഓഗസ്റ്റ് 9ന് ബഹ്‌റൈനിൽ പൊതുഅവധി

മനാമ; ഹിജ്റ പുതുവത്സരദിനമായ മുഹറം ഒന്ന് പ്രമാണിച്ച് ഓഗസ്റ്റ് 9ന് തിങ്കളാഴ്ച്ച രാജ്യത്ത് പൊതുഅവധി ആയിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകളും, മന്ത്രാലയങ്ങളും ഈ ദിവസം പ്രവർത്തിക്കുന്നതല്ല.