യുഎഇയിലേക്ക് മടങ്ങുന്നവർ അറിയാൻ


ദുബൈ: യുഎഇയിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് പുതിയ മാർഗ്ഗ നിർദ്ദേശങ്ങളിറക്കി വിമാനക്കന്പനികൾ. താമസവിസയുള്ളവർ യുഎഇ ഫെഡറല്‍ അതോറിറ്റിയില്‍ അപേക്ഷ സമർപ്പിച്ച് അനുമതി വാങ്ങേണ്ടതാണ്. യുഎഇയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത താമസ വിസക്കാർക്ക് മടങ്ങിയെത്താൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനു പുറമെ എയർപോർട്ടിൽ നിന്നുള്ള റാപിഡ് ടെസ്റ്റും ആവശ്യമാണ്. താമസവിസയുള്ളവർ യുഎഇ ഫെഡറല്‍ അതോറിറ്റിയില്‍ അപേക്ഷ സമർപ്പിച്ച് അനുമതി വാങ്ങണം. എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും മടങ്ങിയെത്താന്‍ അനുമതി എന്നാണ്. അതേസമയം എയര്‍ അറേബ്യയുടെ വെബ്സൈറ്റില്‍ യുഎഇ അംഗീകൃത വാക്സിനെടുത്തവര്‍ക്ക് വരാമെന്നാണ്. ഇത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഏതായാലും നാട്ടില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും അപേക്ഷിക്കാം. അവര്‍ക്ക് അനുമതി ലഭിച്ചാല്‍ യുഎഇയിലെത്താം
കാലാവധിയുള്ള യുഎഇ റെസിഡന്‍റ് വിസ, യുഎഇയിലെ മെഡിക്കൽ സ്ഥാപനങ്ങൾ നൽകിയ വാക്സിനേഷൻ കാർഡ് (ഇതിൽ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പിന്നിട്ടിരിക്കണം), യുഎഇ സർക്കാറിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ യാത്രക്കാർ കരുതേണ്ടതാണ്.

കൂടാതെ ഐസിഎ/ജിഡിആര്‍എഫ്എ അനുമതിക്കായി വെബ്സൈറ്റിൽ പേര്, ജനന തിയ്യതി, ജന്മസ്ഥലം, യുഎഇയിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം, ഇറങ്ങുന്ന വിമാനത്താവളം, പുറപ്പെടുന്ന വിമാനത്താവളം, ഇമെയിൽ വിലാസം (ഇമെയിലേക്കാണ് ക്യൂആർ കോഡ് അയക്കുക) പാസ്പോർട്ട് വിവരങ്ങൾ, യുഎഇയിലെ മേൽവിലാസം, മൊബൈൽ നമ്പർ വാക്സിനേഷൻ വിവരങ്ങൾ- ലഭിച്ച വാക്സിൻ, ആദ്യ ഡോസ് സ്വീകരിച്ച തിയ്യതി, രണ്ടാം ഡോസ് സ്വീകരിച്ച തിയ്യയതി, പിസിആർ പരിശോധന വിവരങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും നൽകണം.

പാസ്പോർട്ട് കോപ്പി, സ്വന്തം ഫോട്ടോ, പിസിആർ പരിശോധനാഫലത്തിന്റെ കോപ്പി, വാക്സിനേഷൻ കാർഡിന്റെ പകർപ്പ് എന്നീ രേഖകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
യുഎഇ ആരോഗ്യരംഗത്തെ ഡോക്ടർ, നഴ്സ്, ടെക്നീഷ്യൻമാർ, വിദ്യാഭ്യാസ രംഗത്തെ സ്കൂൾ, കോളേജ്, യൂനിവേഴ്സിറ്റി ജീവനക്കാർ, അധ്യാപകർ, വിദ്യാർഥികൾ, യുഎഇയിൽ ചികിൽസ തേടുന്നവർ, സർക്കാർ ജീവനക്കാർ, കുടുംബത്തിനൊപ്പം ചേരാൻ ഉൾപ്പെടെ മാനുഷിക പരിഗണന ലഭിക്കേണ്ടവർ എന്നിവർക്ക് വാക്സിനേഷൻ നിർബന്ധമില്ല. മറ്റ് നിബന്ധനകൾ ബാധകമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed