സീറോമലബാർ സൊസൈറ്റിയുടെ സൗജന്യ മാർക്കറ്റ് പദ്ധതിക്ക് തുടക്കമായി


 

മനാമ; കോവിഡ് മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ടു ജീവിതം ദുസ്സഹമായ കുടുംബങ്ങൾക്ക് ആശ്വാസമായി സീറോമലബാർ സൊസൈറ്റി കൈയെത്തും ദൂരത്ത് ഹൃദയപൂർവം സിംസ് എന്ന പേരിൽ സൗജന്യ മാർക്കറ്റ് പദ്ധതി സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ പ്രസിഡൻറ് ജേക്കബ് വാഴപ്പള്ളിയും, വൈസ് പ്രസിഡണ്ട് പോളി വിതയത്തിലും ആശംസകൾ നേർന്നു. കൺവീനർ പി. ടി. ജോസഫ് സ്വാഗതവും, ജോയിൻറ് സെക്രട്ടറി ജോജി വർക്കി നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed