ഗുസ്തിയില്‍ രവി കുമാര്‍ ദഹിയ ഫൈനലില്‍; ടോക്യോയില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

ടോക്കിയോ: ഒളിംപിക്‌സ് ഗുസ്‌തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യ. പുരുഷന്‍മാരുടെ 57 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്‌തിയില്‍ രവി കുമാര്‍ ദഹിയ ഫൈനലിലെത്തി. സെമിയില്‍ കസാഖ് താരം സനായേവിനെ അവസാന നിമിഷങ്ങളിലെ വമ്പന്‍ തിരിച്ചുവരവിനൊടുവില്‍ തോല്‍പിച്ചു. ടോക്കിയോ ഒളിംപിക്‌സില്‍ നാലാം മെഡലാണ് ഇതോടെ ഇന്ത്യ ഉറപ്പിച്ചത്. ഒളിംപിക്‌സ് ഗുസ്‌തി ഫൈനലിലെത്തുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് രവി കുമാര്‍ ദഹിയ. സുശീല്‍ കുമാറിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്‌തി താരം കൂടിയാണ്. രവി കുമാറിന്‍റെ ഫൈനല്‍ നാളെ ഉച്ചയ്‌ക്ക് ശേഷം നടക്കും.