കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസില്‍ മലങ്കര സഭയില്‍ നിന്ന് കാലം ചെയ്ത തിരുമേനിമാരെ അനുസ്മരിച്ചു


മനാമ; ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ "കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസില്‍" മലങ്കര സഭയില്‍ നിന്ന് കാലം ചെയ്ത തിരുമേനിമാരെ അനുസ്മരിച്ചു. മലങ്കര മര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ, മര്‍ത്തോമ്മാ സഭയുടെ വലിയ തിരുമേനി ഡോ. ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി എന്നിവരെയാണ്‌ കെ. സി. ഇ. സി. അനുസ്മരിച്ചത്. പ്രസിഡണ്ട് റവ. വി. പി. ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് ജനറൽ സെക്രട്ടറി റെജി വർഗ്ഗീസ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു. പൂര്‍ണ്ണമായും ഓണ്‍ ലൈനായിട്ട് നടന്ന അനുസ്മരണ സമ്മേളനത്തില്‍ കെ. സി. ഇ. സി. വൈസ് പ്രസിഡണ്ടുമാരായ റവ. ഡേവിഡ് വി. ടൈറ്റസ്, റവ. ദിലീപ് ഡേവിഡ്സണ്‍ മാർക്ക്‌, റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍, റവ. ഫാദര്‍ റോജന്‍ പേരകത്ത്, റവ. സാം ജോര്‍ജ്ജ്, റവ. ഫാദര്‍ നോബിന്‍ തോമസ്, റവ. ഷാബു ലോറന്‍സ്, കമ്മറ്റി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed