ഇന്ത്യയിൽ 42,625 പുതിയ കോവിഡ് രോഗികൾ

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42,625 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 562 പേര്‍ കൂടി മരണമടഞ്ഞു. 36,668 പേര്‍ ഇന്നലെ രോഗമുക്തരായി. 3,17,69,132 പേര്‍ തുവരെ കോവിഡ് ബാധിതരായി. 3,09,33,022 പേര്‍ രോഗമുക്തരായപ്പോള്‍, 4,25,757 പേര്‍ മരണമടഞ്ഞു. സജീവ രോഗികളുടെ എണ്ണം 4,10,353 ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇതുവരെ 48,52,86,570 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. 62,53,741 ഡോസ് ആണ് ഇന്നലെ മാത്രം നല്‍കിയത്. പ്രതിദിന ടിപിആര്‍ 2.31% ആണ്. പ്രതിവാര ടിപിആര്‍ 2.36% ആയി. രോഗമുക്തി നിരക്ക് 97.37% ആയി. 47,31,42,307 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 18,47,518 ടെസ്റ്റുകളാണ് ഇന്നലെ നടത്തിയത്.
രാജ്യത്ത റിപ്പോര്‍ട്ട് ചെയ്തതില്‍ പകുതിയിലധികം പുതിയ രോഗികള്‍ കേരളത്തിലാണ്.