ബഹ്റൈൻ ഫിനാൻസിങ്ങ് കമ്പനി ഏറ്റെടുത്ത് വിസ് ഫിനാൻഷ്യൽ സർവീസ്

മനാമ; ബഹ്റൈനിലെ ഏറ്റവും വലിയ മണി എക്സ്ചേഞ്ച് കമ്പനിയായ ബഹ്റൈൻ ഫിനാൻസിങ്ങ് കമ്പനിയെ പ്രിസം ഗ്രൂപ്പ് എജി ആന്റ് റോയൽ സ്ട്രാറ്റജിക്ക് പാർടേൺസിന്റെ വിസ് ഫിനാൻഷ്യൽ സെർവീസ് ഏറ്റെടുത്തു. നേരത്തേ ഇവർ ഫിൻബ്ലറും ഏറ്റെടുത്തിരുന്നു. പുതിയ തീരുമാന പ്രകാരം ബിഎഫ്സി ബഹ്റൈൻ, ബിഎഫ്സി കുവൈത്ത്, ബിഎഫ്സി പെയ്മെന്റ്സ്, ബിഎഫ്സി ഫോറെക്സ്, ബിഎഫ്സി ഫിനാഷ്യൽ സെർവീസ് ഇന്ത്യ എന്നിവയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പടെ മുപ്പത് രാജ്യങ്ങളിൽ സമാനമായ ബിസിനസ് നടത്താൻ അംഗീകാരമുളള കമ്പനിയായി വിസ് ഫിനാൻഷ്യൽ സെർവീസ് മാറി1917ൽ രൂപീകരിച്ച ബിഎഫ്സി 1970 കൾ മുതൽക്കാണ് മണി റെമിറ്റൻസ് മേഖലയിലെ പ്രമുഖരായി മാറിയത്. ബഹ്റൈനിൽ മാത്രം അമ്പത് ശാഖകൾ ഉള്ള ബി എഫ് സിക്ക് കുവൈത്തിലും, ഇന്ത്യയിലുമായി ആകെ 120 ശാഖകളാണ് ഉള്ളത്.