റോഡപകടകേസുകൾ ഇൻഷൂറൻസ് കമ്പനി മുഖേന പരിഹരിക്കാനുള്ള സംവിധാനവുമായി ബഹ്റൈൻ


മനാമ : ഇരുകക്ഷികളും ധാരണയിൽ എത്തുന്ന ചെറിയ റോഡപകടക്കേസുകൾ ഇൻഷുറൻസ് കമ്പനി മുഖേന പരിഹരിക്കുന്ന സംവിധാനം ജൂലൈ 25 മുതൽ രാജ്യത്ത് നിലവിൽ വരും.  പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ചെറിയ അപകടങ്ങൾക്ക് ട്രാഫിക് വിഭാഗത്തിൽ പോകുന്നത് ഒഴിവാക്കാം. അപകടത്തിൽപെട്ട രണ്ട് കക്ഷികളും പരസ്പര ധാരണയായാൽ  അപകടത്തിന്റെ ഫോട്ടോ എടുത്ത് വാഹനം റോഡ് സൈഡിലേക്ക് മാറ്റിയിടാം.   തുടർന്ന് 'ഇ ട്രാഫിക്' എന്ന മൊബൈൽ ആപ് വഴി അപകട വിവരം റിപ്പോർട്ട് ചെയ്യണം. അല്ലെങ്കിൽ ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനി മുഖേനയും റിപ്പോർട്ട് ചെയ്യാം.  സ്വകാര്യ മേഖലയുമായി സഹകരിച്ച് ഗതാഗത സുരക്ഷ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. അതേസമയം, ഗുരുതര ഗതാഗത നിയമ ലംഘനത്തെത്തുടർന്നുള്ള അപകടങ്ങളിൽ ഈ സംവിധാനം വഴി പരിഹാരം കാണാൻ കഴിയില്ല. ഇരുകക്ഷികളും പരസ്പരധാരണയിൽ എത്തുന്നില്ലെങ്കിലും ട്രാഫിക് വിഭാഗത്തെ സമീപിക്കാവുന്നതാണ്.

You might also like

  • Straight Forward

Most Viewed