സാം സാമുവേലിനെ അനുസ്മരിച്ചു

മനാമ : ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും സബർമതി കൾച്ചറൽ ഫോറം പ്രസിഡൻറുമായിരുന്ന സാം സാമുവലിന്റെ ഒന്നാം ചരമ വാർഷികത്തോടൊനുബന്ധിച്ച് അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു.സൽമാബാദിലുള്ള അദ്ദേഹത്തിന്റെ കല്ലറയിൽ സെൻറ് മേരീസ് ഓർത്തോഡോക്സ് ചർച്ച് വികാരി ഫാ. ബിജു ഫിലിപ്പോസിന്റെ കാർമികത്വത്തിലാണ് പ്രാർത്ഥന നടത്തിയത്. സബർമതി കൾച്ചറൽ ഫോറം ഭാരവാഹികളായ അജി പി. ജോയ്, സാബു സക്കറിയ, ചാക്കോ, സണ്ണി, അജിത്ത്, മിൽട്ടൺ, സജീഷ്, റീതിൻ, എന്നിവർ നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകരായ സാനി പോൾ, അനീഷ് വർഗീസ് എന്നിവരും സാമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. സാമിന്റെ ഭാര്യയും മക്കളും നാട്ടിൽനിന്ന് ഓൺലൈനിൽ ചടങ്ങിൽ പങ്കുചേർന്നു. അനുസ്മരണപരിപാടിയുടെ ഭാഗമായി സഹലയിൽ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് സബർമതി കൾച്ചറൽ ഫോറം ഭക്ഷണം നൽകി. സാമൂഹിക പ്രവർത്തനത്തിനിടെ കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞ പത്തനംതിട്ട അടൂർ സ്വദേശിയായ സാം സാമുവൽ കഴിഞ്ഞവർഷം ജൂലൈ 16നാണ് മരണപ്പെട്ടത്.