നിർദ്ധനരായ കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു


മനാമ: മുൻ ബഹ്റൈൻ പ്രവാസികളുടെ കേരളത്തിലെ കൂട്ടായ്മയായ ബഹ്റൈൻ റെസിഡന്റ്സ് ആന്റ് റിട്ടേണീസ് അസോയിയേഷന്റെ നേതൃത്വത്തിൽ കോവിഡ് സാഹചര്യത്തിൽ പഠനാവശ്യത്തിനായി നിർദ്ധനരായ കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. തിരുവനന്തപുരം ലെനിൻ ബാലവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ പങ്കെടുത്തു. കൂട്ടായ്മയുടെ പ്രസിഡണ്ട് ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഓൺലൈനിലൂടെ ബഹ്റൈനിലെ രക്ഷാധികാരികളായ സോമൻ ബേബി, കെ ജി ബാബുരാജ്, വി കെ രാജശേഖരൻ പിള്ള, പി വി രാധാകൃഷ്ണപിള്ള എന്നിവരും ആശംസകൾ നേർന്നു.

You might also like

  • Straight Forward

Most Viewed