കാസർകോഡ് ഭർത്താവിന്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു


കാസർകോഡ് : ബേഡകത്ത് ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു. ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമതി(23) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അരുൺ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങൾ കാരണം ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അരുൺ മർദ്ദിച്ചതിനെ തുടർന്ന് ഭാര്യ ബോധരഹിതയായി വീണു. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതിയുടെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. കസ്റ്റഡിയിലുള്ള ഭർത്താവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. വൈകാതെ തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

You might also like

  • Straight Forward

Most Viewed