റവ. മാത്യു കെ മുതലാളി അച്ചനും കുടുംബത്തിനും ബഹ്‌റൈൻ മാർത്തോമ്മാ ഇടവക മിഷൻ യാത്രയയപ്പ് നൽകി

മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷന്റെ പ്രസിഡന്റും ഇടവക വികാരിയുമായ റവ. മാത്യു കെ.മുതലാളി അച്ചനും കുടുംബത്തിനും ബഹ്‌റൈൻ മാർത്തോമ്മാ ഇടവക മിഷൻ യാത്രയയപ്പ് നൽകി. സൂം കോൺഫറൻസിലൂടെ നടന്ന കോൺഫറൻസിൽ ബഹ്റിൻ മാർത്തോമ്മാ ഇടവക സഹവികാരി റവറണ്ട് ഫാദർ വി.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജേക്കബ് ജോർജ്ജ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഇടവകയുടെ സീനിയർ മെമ്പറും അൽമോയ്ദ് കന്പനി സിഇഒയുമായ എം ടി മാത്യൂസ്, ഇടവക വൈസ് പ്രസിഡന്റ് ചാക്കോ പി. മത്തായി, ജോൺസൺ ജോർജ്ജ്, ജോർജ് ജോസഫ്, ഇടവക മിഷൻ കമ്മറ്റി അംഗങ്ങളായ മാത്യു വർഗ്ഗീസ്, അജി തോമസ്, മഞ്ചു ബിജു , അനോജ് ജേക്കബ് എന്നിവർ യാത്രാ മംഗളങ്ങൾ നേർന്നു. ഇടവക മിഷൻ ട്രസ്റ്റി സിനി ജോർജ്ജ്, മുതലാളി അച്ചന്റെ ഇടവകമിഷൻ പ്രവർത്തനങ്ങളെ ആസ്പദമാക്കി ഹ്രസ്വ വീഡിയോ തയ്യാറാക്കി അവതരിപ്പിച്ചു. ഇടവക മിഷൻ സെക്രട്ടറി കുരുവിള വർക്കി നന്ദി രേഖപ്പെടുത്തി.