കെസിഎ ബഹ്റൈൻ ഗ്രാൻഡ് മാസ്റ്റർ ക്വിസ് 2021 സംഘടിപ്പിക്കുന്നു


 

മനാമ: ബഹ്റൈനിലെ കേരള കാത്തലിക്ക് അസോസിയേഷൻ ഗ്രാൻഡ് മാസ്റ്റർ ക്വിസ് 2021 എന്ന പേരിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യക്കാർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. മെയ് മാസം ആരംഭിക്കുന്ന മത്സരത്തിൽ രണ്ട് പേരടങ്ങിയ ടീമായിട്ടാണ് രെജിസ്റ്റർ ചെയ്യേണ്ടത്. വയസിന്റെ അടിസ്ഥാനത്തിൽ ഗ്രാൻഡ് മാസ്റ്റർ സീനിയർ, ജൂനിയർ എന്നിങ്ങിനെ തരംതിരിച്ചാണ് മത്സരം നടത്തുന്നത്. ജൂനിയർ കാറ്റഗറിയിൽ പതിനെട്ട് വയസിന് താഴെയുള്ളവരും, സീനിയർ കാറ്റഗറിയിൽ അതിന് മുകളിലുള്ളവരുമാണ് ഉണ്ടാവുക. രണ്ട് വിഭാഗങ്ങളിലുമായി ആദ്യം പേര് നൽകുന്ന 72 ടീമുകളെയാണ് മത്സരത്തിനായി ഉൾപ്പെടുത്തുക. ഏഴ് മാസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ വിവിധ റൗണ്ടുകൾ ഉണ്ടാകും. റജിസ്ട്രേഷൻ ഫീസ് അഞ്ച് ദിനാറായിരിക്കുമെന്ന് കെസിഎ ഭാരവാഹികൾ അറിയിച്ചു. താത്പര്യമുള്ളവർക്ക് നേരിട്ട് കെസിഎ ഓഫീസിൽ ചെന്നോ, 39207951 എന്ന നന്പറിൽ ബന്ധപ്പെട്ടോ വിവരങ്ങൾ അറിയാവുന്നതാണ്.

You might also like

  • Straight Forward

Most Viewed