കേരളത്തിൽ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
നിയന്ത്രണങ്ങൾ
1. പൊതുപരിപാടികൾ രണ്ട് മണിക്കൂർ മാത്രം. 200 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളു.
2. ഹോട്ടലുകളും കടകളും രാത്രി ഒന്പത് വരെ മാത്രം.
3. പൊതുപരിപാടിക്ക് സദ്യ പാടില്ല. പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ.
4. ഹോട്ടലുകളിൽ 50 ശതമാനം മാത്രം പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി.
5.ഒന്പത് മണിക്ക് മുൻപ് കടകൾ അടക്കുക.
6. മെഗാ ഫെസിവൽ ഷോപ്പിംഗിന് നിരോധനം ഏർപ്പെടുത്തി
സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ വാർഡ് തല നിരീക്ഷണം കർശനമാക്കാനാണ് തീരുമാനം. സന്പൂർണ ലോക്ഡൗൺ നിലവിൽ ആലോചനയിലില്ല. കൂടുതൽ വാക്സിൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ കണ്ണൂരിൽ പ്രതികരിച്ചിരുന്നു.