തണൽ ബഹ്റൈന് പുതിയ ആപ്പ്

മനാമ: അശരണരായ ആളുകൾക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന തണൽ എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ വീണ്ടും സജീവമായിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. കിഡ്‌നി സംബന്ധമായ അസുഖം മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള ഡയാലിസ് സൗകര്യം ഇന്ന് കേരളത്തിലെ മിക്കവാറും ജില്ലകളിലേക്കും കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണെന്നും, ചിലവേറിയ ഇത്തരം ഉത്തവാരിദിത്വങ്ങളാണ് തണൽ ബഹ്റൈൻ ഏറ്റെടുത്തിരിക്കുന്നതെന്നും ഇതിനായി ബഹ്‌റൈൻ പ്രവാസികളുടെ സഹായസഹകരണങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നതായും പുതുതായി ലോഞ്ച് ചെയ്ത തണൽ ആപ്പിലൂടെ പുതിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ സാധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.