ദാറുൽ ഈമാൻ കേരള വിഭാഗം പ്രഭാഷണം സംഘടിപ്പിച്ചു

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം "ഉമ്മത്തും സകാത്തും' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഓൺലൈൻ സൂം പ്ളാറ്റ്ഫോം വഴി നടന്ന പരിപാടി യിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനും അൽ ജാമിഅ അൽ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി ഫാക്കൽറ്റിയുമായ ഇൽയാസ് മൗലവി സംസാരിച്ചു. ദാറുൽ ഈമാൻ കേരളവിഭാഗം രക്ഷാധികാരി ജമാൽ നദ് വി അധ്യക്ഷത വഹിച്ചു. സകാതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഇൽയാസ് മൗലവി മറുപടി നൽകി. ജനറൽ സെക്രട്ടറി എം. എം സുബൈർ സ്വാഗതവും അഹ്‌മദ് റഫീഖ് നന്ദിയും പറഞ്ഞു.