ബഹ്റൈനിൽ കോവിഡ് മരണങ്ങൾ 502 ആയി
മനാമ:
ബഹ്റൈനിൽ ഇന്നലെ കോവിഡ് കാരണം രണ്ട് മരണങ്ങൾ കൂടി രേഖപ്പെടുത്തി. 62, 82 വയസ് പ്രായമുള്ള സ്വദേശി പുരുഷൻമാർക്കാണ് ഇന്നലെ ജീവൻ നഷ്ടമായത്. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 502 ആയി. 278 വിദേശികൾ ഉൾപ്പടെ ഇന്നലെ 759 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6997 ആണ്. ഇന്നലെ 808 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,29,242 ആയി. 54 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 16030 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 34,30, 918 ആയി. നിലവിൽ 4,28,240 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 2,38,915 പേർ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ്. ഇന്നലെ 10,876 പേർക്കാണ് വാക്സിൻ നൽകിയത്.

