ഓൺലൈൻ സേവനങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്ന് ബഹ്റൈൻ എമിഗ്രേഷൻ അധികൃതർ


മനാമ:

കോവിഡിന്റെ പശ്ചാത്തലത്തിലാണ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മിക്ക സേവനങ്ങളും ഓൺലൈനിലൂടെ ഉപഭോക്താക്കൾക്ക് നൽകാൻ ബഹ്റൈൻ നാഷാണാലിറ്റി, പാസ്പോർട്സ്, ആന്റ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി തീരുമാനിച്ചത്. ഓൺലൈനിലൂടെ നൽകുന്ന അപേക്ഷകൾക്ക് പെട്ടന്ന് തന്നെ മറുപടി നൽകാനുള്ള സംവിധാനങ്ങളും ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്. റെസിഡന്റ് വിസ പുതുക്കുന്നവർ പാസ്പോർട്ടിൽ വിസ സ്റ്റാന്പ് ചെയ്യാനായി വരേണ്ടതില്ലെന്നും യാത്ര ചെയ്യുന്ന സമയത്ത് എയർപോർട്ടിൽ തന്നെ സജ്ജീകരിച്ചിരിക്കുന്ന പാസ്പോർട്ട് വിഭാഗത്തിലെത്തി വിസ സ്റ്റാന്പ് ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 17399764 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈന്‍ വഴി  2020ല്‍  ബഹ്റൈനിലെ നിയമ മേഖലയില്‍ 18,61,102 ഇടപാടുകള്‍ നടന്നതായി കഴിഞ്ഞ ദിവസം നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫയും വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed