കെ കെ രമയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി നൗക ബഹ്റൈൻ
മനാമ:
ബഹ്‌റൈനിലെ ഇടതുപക്ഷ ബദൽ കൂട്ടായ്മയായ 'നൗക ബഹ്‌റൈൻ' വടകരയിൽ യുഡിഫ് പിന്തുണയോടെ മത്സരിക്കുന്ന ആർഎംപി സ്ഥാനാർഥി കെ കെ രമയുടെ തെരഞ്ഞെടുപ്പുവിജയം ഉറപ്പ് വരുത്താൻ വേണ്ടിയുള്ള കൺവെൻഷൻ നടത്തി. സെഗയയിൽ വെച്ച് നടന്ന കൺവെൻഷനിൽ മഹേഷ് പുത്തോളി അ ധ്യക്ഷത വഹിച്ചു യോഗത്തിൽ സെക്രട്ടറി അനീഷ് കെ. ടി. സ്വാഗതം പറഞ്ഞു. ബിനുകുമാർ, രജീഷ് ഒഞ്ചിയം, ബിജു അറക്കൽ എന്നിവർ സംസാരിച്ചു.

