ബഹ്റൈൻ നവകേരളയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു


മനാമ:

ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ ഇലക്ഷൻ കൺവൺഷൻ നടന്നു. കമ്മ്യൂണിസ്റ്റ്പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമങ്ങൾക്ക് മുൻഗണന നൽകുന്ന ഇടത് സർക്കാറിന് തുടർച്ചയുണ്ടാകണമെന്നും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ പ്രവാസികളും കുടുംബങ്ങളും പങ്കാളികളാകണമെന്നും കൺവൻഷൻ ആഹ്വാനം ചെയ്തു.

കൺവൻഷനെ അഭിവാദ്യം ചെയ്തുകൊണ്ട് കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, ലോക കേരള സഭാംഗം ബിജു മലയിൽ, മേഖലാ സെക്രട്ടറിമാരായ ശ്രീജിത്ത് മോകേരി, പ്രവീൺ, രജീഷ് പട്ടാഴി തുടങ്ങിയവരും മുതിർന്ന നേതാക്കളായ എൻകെ ജയൻ, എസ് വി ബഷീർ, ജേക്കബ് മാത്യു, എ കെ  സുഹൈൽ, അസീസ് ഏഴാം കുളം എന്നിവരും വനിതാ വേദിയെ പ്രതിനീധീകരിച്ച് ആബിത സുഹൈൽ, ലസിത ജയൻ, ജിഷ ശ്രീജിത്ത്, ഐശ്വര്യ റെയ്സൺ, ഷിദാ പ്രവീൺ തുടങ്ങിയവരും സംസാരിച്ചു. ഇ ടി ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റെയ്സൺ വർഗീസ് സ്വാഗതവും ഷിജിൽ ചന്ദ്രമ്പേത്ത് നന്ദിയും പറഞ്ഞു.



You might also like

  • Lulu Exchange
  • Straight Forward

Most Viewed